അഴിയൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന് പദ്ധതി തയ്യാറാക്കി ജില്ലാ തലത്തിൽ അംഗീകാരം വാങ്ങി
കോവിഡ് രോഗികൾ അനുദിനം വർദ്ധിച്ചു വരുന്നത് കണക്കിലെടുത്ത് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം അടിയന്തര കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പദ്ധതി ഉണ്ടാക്കി ജില്ലാ തലത്തിൽ നിന്ന് അംഗീകാരം വാങ്ങി. കോവിഡ് രോഗികൾക്കായി ബി കോംപ്ലക്സ് മരുന്നുവാങ്ങാൻ 25000/- രൂപയും, വാർഡ് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓരോ വാർഡിനും 5000/- രൂപയും ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കോവിഡ് ബാധിതരെ വീട്ടിൽപോയി നിരീക്ഷിക്കുന്നതിന് വാഹന വാടക 30000/- രൂപയും ഡയാലിസിസ് രോഗികൾക്ക് അടിയന്തിരമായി ഉള്ള ഇഞ്ചക്ഷന് വേണ്ടി 35,000/- രൂപയും നിർധനരായ കോവിഡ് രോഗികൾക്ക് 108 ആംബുലൻസ് സേവനം ലഭ്യമല്ലെങ്കിൽ ആംബുലൻസ് സേവനം ലഭ്യമാക്കുന്നതിന് 20,000/- രൂപയും അടക്കം ആകെ രണ്ട് ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൾ നസീർ ആണ് പദ്ധതി നടപ്പിലാക്കുക. വാർഡുതല പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പിലെ ജീവനക്കാർ പങ്കെടുക്കുന്ന ആർ.ആർ.ടി യോഗത്തിന്റെ മിനുട്സ് ഹാജരാക്കണം.
Post a Comment