o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 മാഹി കോവിഡ്-19 റിപ്പോർട്ട്



   ഇന്ന് മാഹിയിൽ 42 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 37 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും.  5 പോസിറ്റീവ് ഫലങ്ങൾ മാഹിക്ക് പുറത്ത് നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.


   പന്തക്കലിൽ   ഒരേ കുടുംബത്തിലെ 4 പേർ (ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ) ഉൾപ്പെടെ 11 പേർക്കും, പള്ളൂരിൽ  ഒരേ കുടുംബത്തിലെ 4 പേർ  ഉൾപ്പെടെ 10 പേർക്കും, ചാലക്കരയിൽ 5 പേർക്കും, ചെമ്പ്ര, ഈസ്റ്റ് പള്ളൂർ, പുത്തലം എന്നിവിടങ്ങളിൽ മൂന്ന് പേർക്ക് വീതവും ഇടയിൽപീടികയിൽ 2 പേർക്കും, ചൂടിക്കോട്ട, വളവിൽ, മുണ്ടോക്ക്, വെസ്റ്റ് പള്ളൂർ, ഗ്രാമത്തി   എന്നിവിടങ്ങളിൽ  ഓരോ ആൾക്ക് വീതവും  ഇന്ന്  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 


ഇന്ന് മാഹിയിൽ 488 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 42 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 05-05-2021) - 378.

Post a Comment

Previous Post Next Post