നിയന്ത്രണം കര്‍ശനമാക്കാന്‍ ഒരുങ്ങി അധികൃതര്‍.
വടകര: കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അഴിയൂരിലെ ചോമ്പാല ഹാര്‍ബറില്‍ ധാരാളം പേര്‍ ഒത്തുകൂടുകയും സാമൂഹിക അകലം പാലിക്കാതെയും രാവിലെ മുതല്‍ ഹാര്‍ബറില്‍ പ്രവേശിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കാന്‍ ഒരുങ്ങി അധികൃതര്‍.
ഹാര്‍ബറിലെ സ്ഥിതി വിവരങ്ങള്‍ പഞ്ചായത്ത് അധികാരികള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നതിനെ തുടര്‍ന്ന് വടകര ആര്‍.ഡി ഒ .എന്‍.ഐ ഷാജു ഹാര്‍ബര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ലേലം നടത്തിപ്പിക്കാരുമായി സംസാരിച്ചു.
ചോമ്പാല്‍ പൊലിസി ല്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് വാങ്ങി ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കില്‍ ഹാര്‍ബര്‍ താല്‍ക്കാലികമായി അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആര്‍.ഡി.ഒ അറിയിച്ചു. ഹര്‍ബറില്‍ ആര്‍.ഡി.ഒ യുടെ ഫീല്‍ഡ് പരിശോധനയില്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് സത്യന്‍ മാസ്റ്റര്‍ എന്നിവരും ആര്‍.ഡി.ഒയുടെ കൂടെ ഉണ്ടായിരുന്നു.

Post a Comment