o ചൊക്ലിയിൽ ആറ് കടകൾക്ക് നോട്ടീസ് നൽകി
Latest News


 

ചൊക്ലിയിൽ ആറ് കടകൾക്ക് നോട്ടീസ് നൽകി

 

ചൊക്ലിയിൽ ആറ് കടകൾക്ക് നോട്ടീസ് നൽകി



ചൊക്ലി :ആരോഗ്യപ്രവർത്തകയ്ക്കുൾപ്പടെ തിങ്കളാഴ്ച എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചൊക്ലിയിൽ രോഗികളുടെ എണ്ണം 80 ആയി . നിയന്ത്രണങ്ങൾ കർശനമായും പാലിക്കുന്നുണ്ടെന്ന് . ഉറപ്പുവരുത്താൻ സെക്ടറൽ മജിസ്ട്രേറ്റിൻറ നേതൃത്വത്തിൽ ടൗണുകളിൽ മിന്നൽ പരിശോധന നടത്തി സന്ദർശക രജിസ്റ്റർ , സാമൂഹിക അകലം , മാസ്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആറ് വ്യാപാരസ്ഥാപനങ്ങൾക്ക് സെക്ടറൽ മജിസ്ട്രേറ്റായ ഹാർബർ എൻജിനീയറിങ് വിഭാഗത്തിലെ അസി . എൻജിനീയർ അജിത്ത് കുമാർ നോട്ടീസ് നൽകി . വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും . ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച വാക്സിനേഷൻ ക്യാമ്പ് നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഡോ . അമൃതകല അറിയിച്ചു . മാസ് ടെസ്റ്റിന്റെ ഭാഗമായി നിടുമ്പ്രം ആരോഗ്യ കേന്ദ്രത്തിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയ 91 പേരുടെ ഫലം ലഭ്യമാവാനുണ്ട് . സ്വകാര്യ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യനാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക .

Post a Comment

Previous Post Next Post