പുഷ്പാർച്ചനയും അനുസ്മരണവും നടന്നു
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോടിയേരി ബ്ലോക്ക് സെക്രട്ടറിയും INTUC നേതാവുമായിരുന്ന പുന്നോലിലെ വി.ഹരീന്ദ്രൻ്റെ അഞ്ചാം ചരമവാർഷികദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.എൻ.കെ.പ്രേമൻ്റെ അദ്ധ്യക്ഷതയിൽ KPCC നിർവ്വാഹക സമിതി അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് വി.സി.പ്രസാദ്, സി.പി പ്രസീൽ ബാബു, സി.ആർ റസാക്ക്;മയലക്കര രാജീവൻ, ഷാനു എന്നിവർ സംസാരിച്ചു.പുഷ്പാർച്ചനക്ക് സി. സത്യാനന്ദൻ, അനീഷ് ബാബു, പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി

Post a Comment