മാഹി സി.എച്ച്.സെൻറർ എല്ലാ വർഷവും നടത്തി വരുന്ന റംസാൻ കിറ്റുകൾ വീടുകളിലെത്തിച്ചു.
മാഹി: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ, ഈ റംസാൻ മാസത്തിലും മയ്യഴിയിലെസി.എച്ച്.സെൻ്റർപ്രവർത്തകർ നിർദ്ധനരായ നൂറു കണക്കിന് കുടുംബങ്ങൾക്ക് വീടുകളിൽ റംസാൻ കിറ്റുകൾ എത്തിച്ചു. പാവപ്പെട്ട രോഗികൾക്ക് ചികിത്സാ ധനസഹായവും നൽകി.
സി.എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യുസഫ് അദ്ധ്യക്ഷത വഹിച്ചു. കിറ്റ് വിതരണോൽഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.കെ.എ.ലത്തീഫ് നിർവ്വഹിച്ചു.
പെരിങ്ങാടികൈതാങ്ങ് ചെയർമാൻ Sk മുഹമ്മദ് സാഹിമ്പ്, മാഹി kmcc വൈസ് പ്രസിണ്ടൻ്റ് അംജദ് തയ്യിലിൻ്റേയും സ്മരണ പ്രഭാഷണം മുതിർന്ന മാധ്യമ പ്രവർത്തകനായ ചാലക്കര പുരുഷു നടത്തി
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലാം ധനസഹായ വിതരണവും നിർവ്വഹിച്ചു.റൗഫ് മൗലവി, സാഹിർ സംസാരിച്ചു. അഫ്നാസ്, റഫീക്ക് P താഹിർ, സഫുവാൻ എന്നിവർ നേതൃത്വം നൽകി.


Post a Comment