മാഹിയിലെ തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റണം
മാഹി : മാഹി മേഖലയിലെ തെരുവ് വിളക്കുകൾ മുഴുവൻ ഗുണമേന്മയുള്ള എൽ.ഇ.ഡി സംവിധാനത്തിലേക്ക് മാറ്റണമെന്ന് മാഹി വൈദ്യുതി വകുപ്പ് ടെക്നിക്കൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് സമ്മേളനം ആവശ്യപ്പെട്ടു . മാഹി മുൻസിപ്പാലിറ്റി ഈ കാര്യത്തിൽ മുൻകൈയെടുക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു . ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലുടെ അഭ്യർത്ഥിച്ചു . വൈദ്യുതി നിയമ ഭേദഗതി ബിൽ 202 ഹ വിനാശത്തിന്റെ വിളംബരമാണെന്നും നഷ്ടമൊക്കെ പൊതുമേഖലക്കും ലാഭത്തിന്റെ സ്വകാര്യവൽക്കരണവും എന്ന ലെമൺ സോഷ്യലിസമാണ് രാജ്യത്തടപ്പിലാക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻ പ്രസിഡന്റ് കെ . ഹരിദാസൻ അഭിപ്രായപ്പെട്ടു .

Post a Comment