പുന്നോൽ സലഫി ജുമാ മസ്ജിദ് ഖത്തീബും പാറാൽ ദാറുൽ ഇർഷാദ് അറബിക്ക് കോളേജ് പ്രൊഫസറുമായ ഡോ.പി.കെ. അബ്ദുൽ ജലീൽ ഒതായിയെ അനുമോദിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും അറബിക്ക് സാഹിത്യത്തിൽ PhD നേടിയ അബ്ദുൽ ജലീൽ ഒതായിക്ക് സെന്റർ സെക്രട്ടറി മൂസ മുഹമ്മദ് ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് നജീബ്.കെ.പി അധ്യക്ഷനായി.
ഡോ.എം.മുഹമ്മദ്, അഷ്‌റഫ് റക്മ, എന്നിവർ ആശംസകൾ അർപ്പിച്ചു.
റബീസ്.പി.സി സ്വാഗതവും മുഹമ്മദ് സഹൽ.എ നന്ദിയും പറഞ്ഞു

Post a Comment