*പൂഴിത്തലയിൽ നിന്നും മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു. പ്രതികൾ അറസ്റ്റിൽ*
മാഹി :പൂഴിത്തലയിലെ ഡീലക്സ് ചിക്കൻ സ്റ്റാളിന് സമീപം നിർത്തിയിട്ടിടത്തു നിന്നും മോഷണം പോയ പൾസർ ബൈക്കും ബൈക്ക് മോഷ്ടാക്കളായ രണ്ടു പേരും ചോമ്പാല പോലീസിന്റെ പിടിയിലായി .
കടമേരി സ്വദേശികളായ പുന്നോളി കുനിയിൽ രതീഷ് ( 36 ) , ഇടച്ചേരി വീട്ടിൽ റിജാസ് ( 30 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . വാഹന പരിശോധനക്കിടയിലാണ് ഇവർ കുടുങ്ങിയത് . പൂഴിത്തലയിലെ ഡീലക്സ് ചിക്കൻ സ്റ്റാളിന് സമീപത്ത് നിന്നും മോഷണം പോയനി കെഎൽ 58 കെ . 8834 നമ്പർ പൾസർ ബൈക്ക് ഇവരിൽ നിന്നു കണ്ടെടുത്തു .
പൂഴിത്തലയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അബ്ദുല്ലയുടെ ബൈക്കാണ് ഫെബ്രുവരി 18 നു കളവു പോയത് . നമ്പർ മാറ്റി ഉപയോഗിക്കുന്നതിനിടയിലാണ് പ്രതികൾ കുടുങ്ങിയത് .



Post a Comment