o കേരളത്തിലെ പാമ്പുകൾ
Latest News


 

കേരളത്തിലെ പാമ്പുകൾ

 കേരളത്തിലെ പാമ്പുകൾ


ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ് പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. പെരുമ്പാമ്പുകൾ ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ് കേരളത്തിള്ളത്. ഇതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ അഞ്ചിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത്.ഇവയിൽ രാജവെമ്പാല അപൂർവമായേ കടിക്കാറുള്ളൂ എന്നതിനാലും ജനവസപ്രദേശത് കാണപെടത്തിനാലും അധികം മരണങ്ങൾ report ചെയ്തിട്ടില്ലാത്തതിന്നാലും അതിനെ ഒഴിവാക്കുന്നു. Big 4:



1. ചുരുട്ട മണ്ഡലി/ഈർച്ചവാൾ ശൽക്ക അണലി (echil carinatus)



2. അണലി/വട്ടക്കൂറ (Daboia russelii)



3. മൂർഖൻ/പുല്ലാനി മൂർഖൻ (Naja naja)



4. ശംഖുവരയൻ (Bungarus caerulus)


ഇവയ്ക്കു പുറമെ മനുഷ്യമരണത്തിന് കാരണമാകാത്തതും വിഷമുള്ളതുമായ 20 ഓളം പാമ്പുകളും കേരളത്തിൽ കണ്ടുവരുന്നു. പാറമണ്ഡലി, മുളമണ്ഡലി ചട്ടിതലയൻ കുഴിമണ്ഡലി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്

Post a Comment

Previous Post Next Post