o മന്ത്രി ഉത്തരവിറക്കിയിട്ടും മിൽ തുറന്നില്ല ;* *ഇന്നുമുതൽ പ്രക്ഷോഭം
Latest News


 

മന്ത്രി ഉത്തരവിറക്കിയിട്ടും മിൽ തുറന്നില്ല ;* *ഇന്നുമുതൽ പ്രക്ഷോഭം


 *മന്ത്രി ഉത്തരവിറക്കിയിട്ടും മിൽ തുറന്നില്ല ;* *ഇന്നുമുതൽ പ്രക്ഷോഭം* മയ്യഴി > കോവിഡിനെത്തുടർന്ന് അടച്ചിട്ട മാഹി സ്പിന്നിങ് മിൽ 17 നകം തുറക്കുമെന്ന വകുപ്പുമന്ത്രിയുടെ രേഖാമൂലമുള്ള  ഉറപ്പുണ്ടായിട്ടും തുറന്ന് പ്രവർത്തിക്കാൻ നടപടിയെടുക്കാത്ത എൻ.ടി.സി. മാനേജ്മെൻറ് മാഹി മിൽ യൂണിറ്റിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സ്പിന്നിങ് മില്ലിലെ തൊഴിലാളികൾ 19 മുതൽ പ്രക്ഷോഭം ശക്തമാക്കുന്നു . മിൽ തുറക്കണമെന്നാവശ്യപ്പെട്ട് മില്ലിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിൻറ 225 -ാം ദിവസമായ തിങ്കളാഴ്ച മുതൽ സമരം ശക്തമാ ക്കാനാണ് തൊഴിലാളികളുടെ തീരുമാനം . മില്ലിലെ സ്ഥിരം തൊഴിലാളികൾക്ക് മൂന്നിലൊന്നുമാത്രം ശമ്പളം ലഭിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് മുഴുവൻ ശമ്പളവും ലഭിക്കുന്നുണ്ട് . താത്കാലിക തൊഴിലാളികൾക്ക് ഒരു വരുമാനവുമില്ലാതെ പട്ടിണിയിലും ദുരിതത്തിലുമാണ് . കോവിഡിനെത്തുടർന്ന് 2020 മാർച്ച് 21- നാണ് മിൽ അടച്ചത് . സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത് . 200 സ്ഥിരം തൊഴിലാളികളും 210 താത്കാലിക തൊഴിലാളികളുമാണ് മില്ലിൽ ജോലിചെയ്യുന്നത് . മിൽ തുറന്ന് പ്രവർത്തിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി യൂണിയനുകളുടെയും സമരസഹായസമിതിയുടെയും തീരുമാനം.

Post a Comment

Previous Post Next Post