സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കർഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്‍റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും. മാളുകളിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി.

Post a Comment