തണൽമരത്തിന് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചതായി പരാതി
മാഹി നഗരസഭാ മൈതാനിയിലെ വലിയ തണൽ മരത്തിൻ്റെ കടക്കൽ മാലിന്യം കൂമ്പാരമിട്ട് തീ വെച്ച് മരത്തെ ഉണക്കാൻ ചിലർ ഗൂഢശ്രമം നടത്തിയതായി പരാതി.
തിങ്കളാഴ്ച രാവിലെയാണ് മാലിന്യം കൂട്ടിയിട്ട് തീയിട്ടത്. നാട്ടുകാർ അഗ്നി രക്ഷാ സേനയെ അറിയിച്ചതിനെ തുടർന്ന് സേനയെത്തി തീയണച്ചു. മരത്തിൻ്റെ വേരുകളുടെ കുറേ ഭാഗം കത്തിക്കരിഞ്ഞു. സമീപ പ്രദേശത്തെ സി.സി.ടി.വി. കാമറ പരിശോധിച്ച് തീയിട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ പളളിയൻ പ്രമോദ് അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.

Post a Comment