സ്വർണ്ണാഭരണങ്ങളുമായി തൊഴിലാളി കടന്നു കളഞ്ഞു
എടച്ചേരി: ഓര്‍ക്കാട്ടേരി ടൗണിലെ സ്വര്‍ണക്കടകളില്‍നിന്ന് കളര്‍ ചെയ്യാന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി പോളിഷ് തൊഴിലാളി കടന്നുകളഞ്ഞു |സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എടച്ചേരി പൊലീസ്.
വൈക്കിലശ്ശേരി റോഡില്‍ സ്വര്‍ണാഭരണ പോളിഷിങ് കട നടത്തിവന്ന സൂരജ് സേട്ടുവാണ് ആഭരണങ്ങളുമായി മുങ്ങിയത്. ഇയാള്‍ മഹാരാഷ്ട്ര സ്വദേശിയാണ്. ടൗണിലെ എസ്.ആര്‍. ജൂവലറി, സിറാജ് ജൂവലറി എന്നിവിടങ്ങളില്‍നിന്നായി 47 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കൊണ്ടുപോയത്. ഇതുമൂലം ചെറുകിട സ്വര്‍ണവ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
സമാനരീതിയിലുള്ള സംഭവങ്ങള്‍ നേരത്തെയും ഓര്‍ക്കാട്ടേരിയില്‍ സംഭവിച്ചിരുന്നു. എടച്ചേരി പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലുമായി സഹകരിച്ചുനടത്തിയ അന്വേഷണത്തില്‍ സേട്ടു പുണെയിലെത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് എടച്ചേരി പോലീസ് പറഞ്ഞു.

Post a Comment