ഡ്രൈവർക്ക് മർദനം അഞ്ചാളുകളുടെ പേരിൽ കേസ്
തലശ്ശേരി > സ്വകാര്യ ബസ് ഡ്രൈവറെ സഹപ്രവർത്തകർ തലശ്ശേരി ബസ് സ്റ്റാൻഡിൽ വെച്ച് മർദിച്ചെന്ന പരാതിയിൽ അഞ്ചാളുകളുടെ പേരിൽ തലശ്ശേരി പോലീസ് കേസെടുത്തു . തലശ്ശേരി - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ ബസ് ഡ്രൈവർ ചാല തന്നടയിലെ കുന്നുമ്മൽ വീട്ടിൽ എം.അജേഷിനാണ് ( 32 ) മർദനമേറ്റത് . വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം .
ബസ് ജീവനക്കാരായ മൂന്നു പേരും കണ്ടാലറിയുന്ന രണ്ടുപേരും ചേർന്ന് മർദിച്ചെന്നാണ് പരാതി .

Post a Comment