o കിടപ്പുരോഗികൾക്ക് ഭക്ഷണം ലഭ്യമാക്കണം
Latest News


 

കിടപ്പുരോഗികൾക്ക് ഭക്ഷണം ലഭ്യമാക്കണം

 കിടപ്പുരോഗികൾക്ക് ഭക്ഷണം ലഭ്യമാക്കണം



മയ്യഴി: മാഹി ഗവ . ജനറൽ ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് ആശുപത്രി കേന്റീനിൽനിന്ന് ഭക്ഷണം ലഭ്യമാക്കണമെന്ന് ജനശബ്ദം മാഹി ആവശ്യപ്പെട്ടു . കൂട്ടിരിപ്പുകാർ പുറത്തു നിന്ന് ഭക്ഷണം കൊണ്ടുവരുന്നത് കോവിഡ് നിയന്ത്രണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി . നേരിൽക്കണ്ട് ഭാരവാഹികൾ ഇക്കാര്യം ഉന്നയിച്ചതിനെത്തുടർന്ന് മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി . പ്രസിഡന്റ് ചാലക്കര പുരുഷു , സെക്രട്ടറി ഇ.കെ.റഫീഖ് എന്നിവരാണ് നിവേദനം നൽകിയത് .

Post a Comment

Previous Post Next Post