പോലീസിനെ ആക്രമിച്ച കേസിൽ ജാമ്യം
ചൊക്ലി > പുല്ലൂക്കരയിൽ ബുധനാഴ്ച രാത്രിയോടെ പോലീസ് വാഹനം അടിച്ചു തകർക്കുകയും രണ്ട് പോലീസുകാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ റിമാൻഡിലായ 10 പേർക്ക് കോടതി ജാമ്യം അനുവദിച്ചു . കുനിങ്ങാട് സ്വദേശി ചങ്ങ രാങ്കണ്ടിയിൽ അബ്ദുൾ ബാസിത്ത് ( 23 ) , കുന്നുമ്മക്കരയിലെ എടക്കോഞ്ചി വീട്ടിൽ ജാസിം ഇബ്രാഹിം ( 22 ) , പുറമേരിയിലെ പുതിയോട്ടിൽ മീത്തൽ മുഹമ്മദ് ( 20 ) , ഏറാമലയിലെ ബാലിശ്ശേരി താഴെ കുനിയിൽ ഇബ്രാഹിം ( 23 ) , കുന്നുമ്മക്കരയിലെ മീത്തലേ തോട്ടോളിൽ ഷിഹാബുദ്ധീൻ 22 ) , പെരിങ്ങത്തൂരിലെ നാലകത്ത് റിസ്വാൻ ( 22 ) , പുതിയ വീട്ടിൽ ഫസൽ മുഹമ്മദ് ( 21 ) , പാറാട്ടെ കുനിയിൽ സിദ്ധീഖ് ( 2 ) , പുല്ലൂക്കരയിലെ ജസീല മൻസിലിൽ ഫാസിം നിസാർ ( 23 ) , കരിയാട്ടെ കിഴക്ക്യാടത്ത് താഴെ കുനിയിൽ ലുബൈദ് ( 81 ) എന്നിവർക്കാണ് തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വെള്ളിയാഴ്ച ജാമ്യമനുവദിച്ചത് . പ്രതികൾക്കു വേണ്ടി അഡ്വ . കെ . ഷുഹൈബ് ഹാജരായി .

Post a Comment