അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുന്നു -കോടിയേരി
മാഹി :കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മന്ത്രിമാരെയും എം.എൽ.എ മാരെയും ഭീഷണിപ്പെടുത്തി നിശബ്ദമാ
ക്കി ഭരണം പിടിച്ചടക്കുന്ന പദ്ധതിയാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും ചേർന്ന് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
തെന്ന് സി.പി.എം. മുൻ സംസ്ഥാന സെക്ര
ട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപി
ച്ചു. മാഹി മണ്ഡലം ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എൻ.ഹരിദാസൻ മാ സ്റ്ററരുടെ തിരഞ്ഞെടുപ്പ് റാലി ചാലക്കരയി
ൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ
യിരുന്നു കോടിയേരി. കേന്ദ്ര സർക്കാറിൻ്റെ ഈ പദ്ധതിയാണ് ഏറ്റവും ഒടുവിൽ പുതു ച്ചേരിയിൽ നടപ്പിലാക്കി കോൺഗ്രസ്സ് മന്ത്രി
സഭയെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം പ്ര ഖ്യാപിച്ചത്. കോൺഗ്രസ്സ് ജനപ്രതിനിധിക
ളെ കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക് എ ത്തിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കർണ്ണാടകയിലും മധ്യപ്രദേശിലും തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളിൽ ഇതാവർത്തി
ച്ചു. പുതുച്ചേരിയിൽ മാസങ്ങൾക്ക് മുമ്പ് തന്നെ തീരുമാനിക്കപ്പെട്ട അട്ടിമറി പദ്ധതി നടപ്പിലാക്കാൻ മാഹി എം.എൽ.എ ഡോ.
വി.രാമചന്ദ്രൻ മാസ്റ്ററെ സ്വാധീനിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ നടത്തിയ ശ്രമം പ
രാജയപ്പെട്ടത് കൊണ്ട് മാത്രമാണ് പുതു
ച്ചേരി മന്ത്രി സഭക്ക് ആയുസ്സ് നീട്ടിക്കിട്ടിയ
ത്. അന്വേഷണ ഏജൻസികളെ ഉപയോഗി
ച്ച് കോൺഗ്രസ്സിൻ്റെ ജനപ്രതിനിധികളെ എന്ത് കൊണ്ട് ചൊല്പടിയിൽ നിർത്താൻ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും സാധി
ക്കുന്നുവെന്ന് ജനങ്ങൾ പരിശോധിക്കണം. ഇടത് പ്രസ്ഥാനങ്ങളിലെ ജനപ്രതിനിധിക
ളെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താ
നും കഴിയാത്തത് എന്ത് കൊണ്ടാണെന്നും ജനങ്ങൾ മനസ്സിലാക്കണം. ഈ ഭീഷണിക
ൾക്ക് മുമ്പിൽ മറ്റ് സംസ്ഥാനങ്ങൾ വഴങ്ങു
മ്പോൾ ഇതിന് വഴങ്ങാതെ ഇതിനെയെല്ലാം ശക്തമായി പ്രതിരോധിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം.മാഹി എം.എൽ.
എയെപ്പോലെ ആദർശരാഷ്ട്രീയം മുറുകെ പ്പിടിച്ച് മാഹിയിൽ മത്സരിക്കുന്ന എൻ.ഹരി
ദാസൻ മാസ്റ്റർ വിജയിക്കേണ്ടത് കാലഘട്ട
ത്തിൻ്റെയും നാടിൻ്റെയും ആവശ്യമാണെ
ന്നും കോടിയേരി പറഞ്ഞു. രാജ്യത്ത് മത സ്പർധകൾ ഉണ്ടാക്കുന്ന ബി.ജെ.പി.യുടെ നടപടികൾക്കെതിരെ കോൺഗ്രസ്സിന് ഒ
ന്നും ചെയ്യാനാവുന്നില്ല. തൊഴിലാളികളെ
യും കർഷകരെയും നിരന്തരം ദ്രോഹിക്കു
ന്ന നടപടികളും നിയമങ്ങളുമായാണ് കേ
ന്ദ്ര സർക്കാർ മുമ്പോട്ട് പോകുന്നത്. ആർ.
എസ്.എസ്സിനും ബി.ജെ.പി.ക്കും വിരോധ
മുള്ള നമ്മുടെ നാട്ടുകാരെ പൗരത്വ റജിസ്റ്റ
ർ നടപ്പിലാക്കി വിദേശികളാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വാഗ്ദാന ങ്ങളൊന്നും പാലിക്കാത്ത ഒരു സർക്കാരാ
ണ് രാജ്യം ഭരിക്കുന്നത്. പെട്രോളിൻ്റെ വില 50 ആക്കുമെന്ന് പറഞ്ഞ് അധികാരത്തി
ലെത്തിയവർ അതിൻ്റെ വില ഇരട്ടിയാക്കി
.പാചകവാതകത്തിനും ദിവസം തോറും വി
ല വർധിക്കുന്നു. രണ്ട് കോടി ആളുകൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞവർ എട്ട് കോടി ജനങ്ങളെ തൊഴിൽ രഹിതരാക്കി
യെന്നും കോടിയേരി പറഞ്ഞു. കേരളത്തി
ൽ പുതിയൊരു ചരിത്രം രചിക്കുകയാ
ണെന്നും തുടർച്ചയായി പത്ത് വർഷത്തെ ഭരണമാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.വടക്കൻ ജനാർധനൻ അധ്യക്ഷത വഹി
ച്ചു. ഡോ.വി.രാമചന്ദ്രൻ എം.എൽ.എ, കോ ൺഗ്രസ്സ് എസ്. ജില്ലാ സിക്രട്ടറി പി.പ്രഭാകര
ൻ, സ്ഥാനാർഥി എൻ.ഹരിദാസൻ മാസ്റ്റർ, എം.സുരേന്ദ്രൻ , ഒ.വി.മുസ്തഫ, വിജയൻ കയനാടത്ത്, എൻ.ഉണ്ണി, അഡ്വ.എൻ.കെ.
സജ്ന, മനോളി സൈനബ, കെ.പി.സുനി
ൽകുമാർ എന്നിവർ പ്രസംഗിച്ചു. ചെറുക
ല്ലായിയിൽ നിന്നും കുഞ്ഞിപ്പുരമുക്കിൽ നി ന്നും തുടങ്ങിയ രണ്ട് പ്രകടനങ്ങളും ചാല ക്കരയിൽ സമാപിച്ചു.

Post a Comment