മാഹിയിൽ പോലീസിന്റെ ബോധവത്കരണം
മയ്യഴി > കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാഹിയിൽ പോലീസും കോവിഡ് ബോധവത്കരണം തുടങ്ങി . പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കണമെന്നും അഭ്യർഥിച്ച് ലൗഡ് സ്പീക്കർ ഉപയോഗിച്ചുള്ള അനൗൺസ്മെന്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിലെ യാത്രക്കാർക്കുവേണ്ടി നടത്തി . ദേശീയപാതയിലും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമാണ് ബോധവത്കരണവും ഒപ്പം ശിക്ഷാ മുന്നറിയിപ്പും നൽകിയത് . നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശിക്ഷാനടപടികൾ ഉണ്ടാവും . വാഹനങ്ങളിൽ യാത്രചെയ്യുന്നവരും കടകളിലും സ്ഥാപനങ്ങളിലും എത്തുന്നവരും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ജാഗ്രത പുലർത്തണമെന്നാണ് പോലീസ് അറിയിക്കുന്നത് . മാഹി എസ്.ഐ. ഇ.പുനിതരാജ , എ.എ സ്.ഐ. കെ.കിഷോർകുമാർ , ഹെഡ് കോൺ സ്റ്റബിൾ എൻ.അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണം നടന്നത്.

Post a Comment