o ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു
Latest News


 

ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു

 ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു



കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിലിൽ നടത്താനിരുന്ന ജെ.ഇ.ഇ. മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27,28,29,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.


രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികളും മാതാപിതാക്കളും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെ.ഇ.ഇ. മെയിൻ പരീക്ഷയും മാറ്റിവെച്ചിരിക്കുന്നത്.


Post a Comment

Previous Post Next Post