o ജിജേഷ് വധക്കേസ് : വിചാരണ ഇനി വേഗത്തിലാകും ഇന്റർപോൾ പിടികൂടിയ പ്രദീഷ് കുമാർ ജാമ്യാപേക്ഷ നൽകി
Latest News


 

ജിജേഷ് വധക്കേസ് : വിചാരണ ഇനി വേഗത്തിലാകും ഇന്റർപോൾ പിടികൂടിയ പ്രദീഷ് കുമാർ ജാമ്യാപേക്ഷ നൽകി

 ജിജേഷ് വധക്കേസ് : വിചാരണ ഇനി വേഗത്തിലാകും ഇന്റർപോൾ പിടികൂടിയ പ്രദീഷ് കുമാർ ജാമ്യാപേക്ഷ നൽകി



തലശ്ശേരി > സി.പി.എം. പ്രവർത്തകൻ നങ്ങാറത്തുപീടികയിലെ കെ.പി. ജിജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപതാം പ്രതി മാഹി ചെമ്പ്രയിലെ ആർ.എസ് . എസ് . പ്രവർത്തകൻ പ്രഭീഷ് കുമാറിനെ ( 37 ) ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടിയതോടെ വിചാരണ നടപടി വേഗത്തിലാക്കും. കുറ്റപത്രം നേരത്തെ നൽകിയിരുന്നു . ഇന്റർപോൾ പിടികൂടിയ പ്രതിയെ ഏപ്രിൽ15 - നാണ് ഡൽഹിയിലെത്തിച്ചത് . ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തത് പ്രഭീഷ് ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക് കടക്കുകയായിരുന്നു . തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ( ഒന്ന് ) ജഡ്മി എം .തുഷാർ മുമ്പാകെ ഹാജരാക്കിയ പ്രതിയെ 30 വരെ തലശ്ശേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു . പ്രഭീഷ്കുമാർ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട് . 21 - ന് പരിഗണിക്കും .2008 ജനുവരി 27 - ന് രാത്രി 1.20 - ന് നങ്ങാറത്തു പീടികയിൽ വെച്ചാണ് സി.പി.എം. പ്രവർത്തകനായ ജിജേഷിനെ കൊലപ്പെടുത്തിയത് . ആർ.എസ്.എസ് . ബി.ജെ.പി. പ്രവർത്തകരായ 12 പേരാണ് കേസിലെ പ്രതികൾ . രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്

Post a Comment

Previous Post Next Post