വീടിന് ഇടിമിന്നലേറ്റു
ചൊക്ലി > വീടിന് ഇടിമിന്നലേറ്റു . മേക്കുന്ന് മതിയമ്പത്ത് സ്കൂളിന് സമീപത്തെ മാണിക്കോത്ത് " റാസ് ' വീട്ടിനാണ് ശനിയാഴ്ച പുലർച്ചെ ഒന്നരമണിയോടെയുണ്ടായ ഇടിമിന്നലിൽ വൻ നാശനഷ്ടമുണ്ടായത് . വീട്ടിനകത്ത് ചുമരിനോട് ചേർന്ന് സ്ഥാപിച്ച ടെലിവിഷൻ കാബിനും വുഡൻ പാനലിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും ഇലക്ട്രിക് വയറിങ്ങും പൂർണമായും കത്തിനശിച്ചിട്ടുണ്ട് . ഉറക്കത്തിലായിരുന്ന വീട്ടുകാർ വൻശബ്ദം കേട്ട് ഞെട്ടിയുണർന്നതിനാൽ വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു . പാനൂരിൽ നിന്ന് അഗ്നിരക്ഷാസേന കുതിച്ചെത്തി തീയണച്ചു . ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട് . വീട്ടുടമ മാണിക്കോത്ത് റംല അഷ്റഫിൻറ അപേക്ഷയെ തുടർന്ന് ചൊക്ലി വില്ലേജ് അധികൃതരെത്തി പരിശോധന നടത്തി . നാശനഷ്ടം തിട്ടപ്പെടുത്തി നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ കൈമാറുമെന്ന് വില്ലേജ് ഓഫീസർ കെ.ഷീബ അറിയിച്ചു .

Post a Comment