o അഴിയൂരിൽ വച്ച് നടക്കുന്ന എല്ലാ പരിപാടികളും രജിസ്റ്റർ ചെയ്യാൻ പഞ്ചായത്തിൽ സൗകര്യം ഏർപ്പാടാക്കി
Latest News


 

അഴിയൂരിൽ വച്ച് നടക്കുന്ന എല്ലാ പരിപാടികളും രജിസ്റ്റർ ചെയ്യാൻ പഞ്ചായത്തിൽ സൗകര്യം ഏർപ്പാടാക്കി

 അഴിയൂരിൽ വച്ച് നടക്കുന്ന എല്ലാ പരിപാടികളും രജിസ്റ്റർ ചെയ്യാൻ പഞ്ചായത്തിൽ സൗകര്യം ഏർപ്പാടാക്കി

 


 അഴിയൂർ : ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ പരിപാടികളും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യും. പ്രവർത്തി ദിവസങ്ങളിൽ കോവിഡ് ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. ആരാധനാലയങ്ങളിൽ 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

  60 വയസു കഴിഞ്ഞ വർക്കും 10 വയസ്സിന് താഴെയുള്ള വർക്കും ആരാധനാലയങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഹോട്ടൽ അടക്കമുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി 9:00 മണി വരെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ. വാർഡ് തല ആർ.ആർ.ടി യോഗങ്ങൾ സെക്ടറൽ മജിസ്ട്രേറ്റുമരുടെ സാന്നിധ്യത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ചേരുന്നതാണ് പൊതുജനങ്ങളെ ഈ വിവരം അറിയിക്കുന്നതിന് മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതാണ് വാർഡ് തലത്തിൽ വളണ്ടിയർമാരെ സന്നദ്ധ മാക്കുന്നതാണ് വിവാഹ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പേര് വിവരം ശേഖരിച്ച് കോവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തുന്നതാണ് ജില്ലാതല നിർദ്ദേശപ്രകാരം പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും സെക്ടറൽ മജിസ്ട്രേറ്റ് മാരുടെയും മറ്റു ഉദ്യോഗസ്ഥൻമാരുടെയും സംയുക്ത യോഗം ചേർന്നു. പ്രസിഡണ്ട് ആയിഷ ഉമ്മർ

   അധ്യക്ഷത വഹിച്ചു സെക്രട്ടറി ടി ഷാഹുൽ ഹമീദ് യോഗത്തിൽ ജില്ലാ കലക്ടറുടെ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു

Post a Comment

Previous Post Next Post