*വിഷുക്കണി സമയം*
2021 ഏപ്രിൽ 14 ബുധനാഴ്ച പുലർച്ചെ 2 .32 നാണു മേട രവിസംക്രമം . അതിനാൽ പുലർച്ചെ 1 .55 മുതൽ 2.40 വരെ ഭവനങ്ങളിൽ കണി ഒരുക്കാം
*കണി എങ്ങനെ ഒരുക്കാം*
വീട്ടില്‍ പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമാക്കിയ സ്ഥലത്തോ കണി ഒരുക്കാം. ഒരു പീഠത്തില്‍ മഞ്ഞ് പട്ട് വിരിച്ച് അതില്‍ ശ്രീകൃഷ്ണന്റെ ചിത്രമോ അംഗവൈകല്യം സംഭവിക്കാത്ത കൃഷ്ണ വിഗ്രഹമോ വച്ച് മാല ചാര്‍ത്തി അലങ്കരിക്കണം.അതിനു മുന്നില്‍ അഞ്ച് തിരിയിട്ട ഒന്നോ മൂന്നോ അഞ്ചോ വിളക്കുകള്‍ ഒരുക്കി കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കണം.മുന്നില്‍ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, പഴവര്‍ഗ്ഗങ്ങളും ചക്ക, മാങ്ങ , ഒരു പടല പഴം , നാളികേരം തുടങ്ങീയവയും ഏറ്റവും മുകളിലായി മഹാലക്ഷ്മിയുടെ പ്രതീകമായ കൊന്നപ്പൂവും വയ്ക്കണം. ചിലയിടങ്ങളില്‍ കണ്‍മഷി, കുങ്കുമച്ചെപ്പ്, അഷ്ചമംഗല്യം , സ്വര്‍ണ്ണാഭരണങ്ങള്‍, തുടങ്ങിയവയും വയ്ക്കാറുണ്ട്. ഒരു പിടി നാണയം കഴുകി വിളക്കിനടുത്തായി വയ്ക്കാറുണ്ട്.

Post a Comment