o മൂലക്കടവിലെ കനിയിൽ പുഴ ശുചീകരിക്കും
Latest News


 

മൂലക്കടവിലെ കനിയിൽ പുഴ ശുചീകരിക്കും

 മൂലക്കടവിലെ കനിയിൽ പുഴ ശുചീകരിക്കും



മയ്യഴി:മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തക്കൽ, മൂലക്കടവ് പ്രദേശത്ത് നടന്ന് വരുന്ന പുഴ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂലക്കടവിൽ കനിയിൽ പുഴ ശുചീകരണം നടത്തും. പ്രദേശത്തെ പൊതുപ്രവർത്തകരുടെയും മാഹി നഗരസഭയുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തുക. യോഗത്തിൽ വിജയൻ കയനാടത്ത് അധ്യക്ഷത വഹിച്ചു. സി.കെ.രാജലക്ഷ്മി, കെ.ഇ.സുലോചന, മുൻ കൗൺസിലർ കെ.വി.മോഹനൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post