*വോട്ടെണ്ണൽ ദിനം: ആഹ്ലാദപ്രകടനം വിലക്കി*
മാഹി :
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ
മേയ് രണ്ടിന് വോട്ടെണ്ണലിനുശേഷമുള്ള വിജയത്തിലുള്ള ആഹ്ലാദപ്രകടനമോ ആൾക്കൂട്ട പരിപാടികളോ അനുവദിക്കില്ല . വിജയിക്ക് രണ്ടുപേരു മായി മാത്രം ഗവ . ഹൗസിലെത്തി സർട്ടിഫിക്കറ്റ് വാങ്ങാൻ മാത്രമാണ് അനുമതിയുള്ളത് .
വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകം.
അടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷൻ നിർദേശം. . വിശദമായ ഉത്തരവ് ഉടൻ നൽകുമെന്നും അധികൃതർ അറിയിച്ചു.

Post a Comment