o കുന്നുമ്മൽ പുഴ ശുചീകരണം ഇന്ന് തുടങ്ങും*
Latest News


 

കുന്നുമ്മൽ പുഴ ശുചീകരണം ഇന്ന് തുടങ്ങും*


 *കുന്നുമ്മൽ പുഴ ശുചീകരണം ഇന്ന് തുടങ്ങും* 

 പന്തക്കൽ: മാഹിയുടെ അതിർത്തിപ്രദേശത്തെ മാലിന്യം നിറഞ്ഞ കുന്നുമ്മൽപ്പുഴ ശുചീകര ണത്തിന് ശനിയാഴ്ച തുടക്കം കുറിക്കും . മയ്യഴിപ്പുഴ സംരക്ഷണ സമിതിയും പന്തക്കലിലെ ആശ്രയ സൊസൈറ്റിയും പ്രവൃത്തിക്ക് നേതൃത്വം നൽകും 



. മാഹി നഗരസഭയുടെ സഹകരണവുമുണ്ട് . ശനിയാഴ്ച പുഴക്കരയിലെ ഇരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ച് പുഴയിൽ ഇറങ്ങാനുള്ള സൗകര്യമൊരുക്കും . ഞായറാഴ്ചമുതൽ പുഴയിൽ ചെറിയ തോണി ഇറക്കി മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിയും തുടങ്ങും



 . ഇത് സംബന്ധിച്ച് ആശ്രയ സൊസൈറ്റിയിൽ നടന്ന യോഗത്തിൽ മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രസിഡൻറ് വിജയൻ കയനാടത്ത് അധ്യക്ഷത വഹിച്ചു . സി.കെ. രാജ ലക്ഷ്മി , കെ.ഇ.സുലോചന , എൻ . ഉണ്ണി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post