o കാർപ്പെറ്റ് വിൽക്കാനെത്തിയ ആൾ വില്പന നടത്തിയ കാർപ്പെറ്റും പണവുമായി മുങ്ങി
Latest News


 

കാർപ്പെറ്റ് വിൽക്കാനെത്തിയ ആൾ വില്പന നടത്തിയ കാർപ്പെറ്റും പണവുമായി മുങ്ങി

 കാർപ്പെറ്റ് വിൽക്കാനെത്തിയ ആൾ വില്പന നടത്തിയ കാർപ്പെറ്റും പണവുമായി മുങ്ങി



പന്തക്കൽ > വീട്ടിൽ കാർപ്പെറ്റ് വിൽക്കാനെത്തിയ ആൾ വിൽപ്പന നടത്തിയ കാർപ്പെറ്റും പണവുമായി കടന്നു കളഞ്ഞു . പന്തക്കൽ മൂലക്കടവിലെ കലാസ്റ്റുഡിയോ ഉടമ ചമ്പാട് മനക്കര റോഡിലെ ആനന്ദ് ഹൗസിലെ രാജരത്നപ്രഭയുടെ പണവും കാർപ്പെറ്റുമാണ് കവർന്നത് . വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം . വെള്ള മാരുതി ഇക്കോവാനിൽ കാർപ്പെ റ്റുമായി പ്രഭയുടെ വീട്ടിലെത്തിയ ആൾ കാർപ്പെറ്റ് ആവശ്യമുണ്ടോയെന്ന് ആരാഞ്ഞു . ഇപ്പോൾ ആവശ്യമില്ലെന്നും പിന്നീടാകാമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ വരാന്തയിൽ വിരിച്ച കാർപ്പെറ്റ് പഴകിയിട്ടുണ്ടെന്നും ഇപ്പോൾ വാങ്ങിച്ചാൽ വിഷു ഓഫർ ലഭിക്കുമെന്നും പഴയ കാർപ്പെറ്റിന് വില കണക്കാക്കി ബാക്കിത്തുക നൽകിയാൽ മതിയെന്നും പറഞ്ഞപ്പോൾ ഗൃഹനാഥൻ സാധനം വാങ്ങാൻ തുനിഞ്ഞു . തുടർന്ന് വിലപേശി , പ്രഭ 120 രൂപ പ്രകാരം 20 സ്ക്വയർഫീ കാർപ്പെറ്റ് വാങ്ങി . പഴയ കാർപ്പെറ്റ് വേണ്ടെന്നും കമ്പനിയിൽ തെളിവ് കാണിക്കാൻ ഇതിന്റെ ഫോട്ടോ മാത്രം മതിയെന്നും പറഞ്ഞു . 2400 രൂപ കൊടുത്തപ്പോൾ പറഞ്ഞതിലും അല്പംകൂടുതൽ കാർപ്പെറ്റ് ഉണ്ടെന്നും അതിന്റെ പണം കൂട്ടി തരണമെന്നും ഇയാൾ പറഞ്ഞു . ഇതിനെക്കൊണ്ട് തൃപ്തിപ്പെടണമെന്ന് പറഞ്ഞപ്പോൾ ഇയാൾ സ്വരം മാറ്റി ഉച്ചത്തിൽ സംസാരിക്കുകയും പരിഭ്രാന്തിയിലായ ഗൃഹനാഥൻ ബാക്കിത്തുക നൽകാൻ അകത്തേക്കും പോയി ബാക്കിത്തുകയുമായി പുറത്തുവന്നപ്പോൾ ഇയാൾ 2400 രൂപയും വില്പന നടത്തിയ കാർപ്പെറ്റും എടുത്ത് വാനിൽ കയറി കടന്നുകളഞ്ഞതായി രത്നപ്രഭ പറയുന്നു . പാതയോരത്തു തന്നെയാണ് ഈ വീട് . ഗൃഹനാഥൻ തന്റെ ബൈക്കുമായി പിന്തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല . ഉടൻ 100 - ൽ വിളിച്ച പ്പോൾ പോലീസ് സംഘം എത്തി അന്വേഷണം നടത്തി . പാനൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട് . മാരാരിക്കുളമാണ് സ്വദേശമെന്ന് സംസാരത്തിനിടെ ഇയാൾ പറഞ്ഞുവെന്നും നെറ്റിയിൽ നിസ്താരത്തഴമ്പ് പോലുള്ള കറുത്ത പാടുകൾ ഉള്ളതായും വീട്ടുകാരൻ പറഞ്ഞു . കറുത്ത നിറവും ചുണ്ടിൽ മുച്ചിറിക്ക് ശസ്ത്രക്രിയ ചെയ്ത പാടുകൾ ഉള്ളതായും സംസാരിക്കുമ്പോൾ വിക്കുള്ളതായും പറഞ്ഞു .

Post a Comment

Previous Post Next Post