o തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 1,341 മരണം
Latest News


 

തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 1,341 മരണം

 തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 1,341 മരണം



തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്.


രാജ്യത്ത് ഇതുവരെ 1,45,26,609 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തർ 1,26,71,220 ആയി.


ഇന്നലെ മാത്രം 1,341 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,75,649 ആയി ഉയർന്നു.



Post a Comment

Previous Post Next Post