o മാഹിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
Latest News


 

മാഹിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

 മാഹിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി



മയ്യഴി > പുതുച്ചേരി സംസ്ഥാനത്തെ 30 നിയോജക മണ്ഡലങ്ങളിൽ 29 -ാമത്തെ മണ്ഡലമായ മാഹിയിൽ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർ ത്തിയായതായി മാഹി അഡ്മിനിസ്ട്രേറ്ററും വരണാധികാരിയുമായ ശിവരാജ് മീണ പത്രസമ്മേളനത്തിൽ അറിയിച്ചു . മാഹി നിയോജകമണ്ഡലത്തിൽ വോട്ടർമാർക്കായി 47 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത് . രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് പോളിങ് സമയം . ബൂത്ത് ഏജന്റുമാർ വോട്ടെടുപ്പ് ദിവസം 5.30 - ന് അതത് പോളിങ് ബൂത്തുകളിൽ എത്തണം . വൈകീട്ട് ആറു മുതൽ ഏഴുവരെ കോവിഡ് രോഗികൾ വോട്ട് ചെയ്യാൻ എത്തുന്നതിനാൽ സാധാരണ വോട്ടർമാർ ഇതിനും മുൻപേ വോട്ട് രേഖപ്പെടുത്തി മടങ്ങണമെന്നും വരണാധികാരി അറിയിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കോവിഡ് ബാധിച്ച വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിൽ എത്തുക . 470 തപാൽ വോട്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞു . മാഹിയിൽ ആകെ 31066 വോട്ടർമാരുള്ളതിൽ 14194 പേർ പുരുഷവോട്ടർമാരും 16872 പേർ സ്ത്രീ വോട്ടർമാരുമാണ് . മാഹിയിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ സമാധാനപരമായി നടന്നുവരികയാണ് . ക്രമസമാധാന പാലനത്തിനായി രണ്ട് ബറ്റാലിയൻ അതിർ ത്തി രക്ഷാസേനയയും ഒരു ബറ്റാലിയൻ ഇൻഡോ ടിബറ്റൻ അതിർത്തിസേനയും നേരത്തെ മാഹിയിൽ എത്തിയതായും വരണാധികാരി അറിയിച്ചു .

Post a Comment

Previous Post Next Post