o ഇടത് സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണയുമായി മുൻ മഹിളാ കോൺഗ്രസ് നേതാവ്
Latest News


 

ഇടത് സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണയുമായി മുൻ മഹിളാ കോൺഗ്രസ് നേതാവ്

 ഇടത് സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണയുമായി മുൻ മഹിളാ കോൺഗ്രസ് നേതാവ്



മയ്യഴി , മാഹിയിലെ ഇടതുമുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എൻ.ഹരിദാസിന് പിന്തുണയുമായി മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .എൻ.കെ.സജ്ന . കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ സജ്നയെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രൻ ഹരാർപ്പണം ചെയ്ത് സ്വീകരിച്ചു . മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ച് എത്തിയ കെ.പി.സുബൈറി നെയും സി.പി.എമ്മിലേക്ക് സ്വീകരിച്ചു . ഹരിദാസിൻറ ബുധനാഴ്ചത്തെ പര്യടനം മാഹി വളവിൽ കടപ്പുറത്ത് തുടങ്ങി സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . ഡോ . വി.രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു . വി.ജനാർദനൻ , കെ.പി.സുനിൽ കുമാർ , എൻ.ഉണ്ണി മാസ്റ്റർ , അഡ്വ . എൻ.കെ.സജ്ന , അഡ്വ . ടി.അശോക് കുമാർ , ഹാരിസ് പരന്തിലാട്ട് , ടി . സുരേന്ദ്രൻ , ടി.കെ.ഗംഗാധരൻ , സി.പി.ഹരീന്ദ്രൻ , യു.ടി. സതീശൻ എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post