*ഗ്രോബാഗ് വിതരണം*
മാഹി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ SNDP മാഹി യൂണിയൻ ജനശബ്ദം മാഹി എന്നി സംഘടനകളുടെ സഹകരണത്തോടെ മയ്യഴിയിലും പരിസരത്തും നടപ്പാക്കുന്ന ഹരിതം മയ്യഴി എന്ന പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടം ഗ്രോബാഗ് വിതരണം നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ മാഹി ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിൽ വച്ചു നടക്കും.
മണ്ണും വളവും ചേർത്ത് തയ്യാറാക്കിയ ഗ്രോ ബാഗുകളിൽ നടാനുള്ള പച്ചക്കറി തൈകളും അടക്കം സബ്സിഡി നിരക്കിൽ 1 ന് 50 രൂപ ആയിരിക്കും വില. നേരത്തെ ബുക്ക് ചെയ്തവർക്കാണ് ഗ്രോ ബാഗുകൾ വിതരണം നടത്തുക . കോവി ഡ് പ്രോട്ടോകോൾ അനുസരിച്ച് ടോക്കൺ നൽകിയായിരിക്കും വിതരണം നടത്തുക.

Post a Comment