*ദേശീയ പാതയിൽ പരിമഠം ബസ് സ്റ്റോപ്പിൽ വാഹനങ്ങളുടെ കൂട്ടയിടി*
മാഹി : പരിമഠം ബസ് സ്റ്റോപ്പിൽ ബസിന് പിറകിൽ നിർത്തിയിട്ട ബൈക്കിൽ , അമിത വേഗതയിലെത്തിയ ബസിടിച്ച് തെറിച്ച് തലക്ക് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ കതിരൂർ സ്വദേശി ഷാജിയുടെ മകൻ അമലി ( 21 ) നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്രാൻമ ബസാണ് ഇടിച്ച് തെറിപ്പിച്ച് ബൈക്കിൽ കയറിയിറങ്ങിയത് .
യാത്രികൻ ഇടിയുടെ ആ ഘാതത്തിൽ തെറിച്ച് വീഴുകയായിരുന്നു .
അതിനിടെ ബെക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയും , തുടർന്ന് നിയന്ത്രണം വിട്ട് നിർത്തിയിട്ട ഓട്ടോറിക്ഷക്കും , എതിരെ വന്ന മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു . ഇന്നലെ ഉച്ചക്ക് 12 മണി യോടെയാണ് ദേശീയപാതയിൽ കൂട്ട അപകടമുണ്ടായത് . വാഹനങ്ങൾ ന്യൂമാഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

Post a Comment