o കോവിഡ് വ്യാപനം രൂക്ഷം നിയന്ത്രണങ്ങൾ കർശനമാക്കുന്നു
Latest News


 

കോവിഡ് വ്യാപനം രൂക്ഷം നിയന്ത്രണങ്ങൾ കർശനമാക്കുന്നു


 *കേരളംഒമ്പത് മണിക്ക് ശേഷം തിയറ്ററുകള്‍ തുറക്കരുതെന്ന്‌ ഫിയോക്* ; *സെക്കന്‍ഡ് ഷോ ഇല്ല, പുതിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചേക്കുമെന്ന് സൂചന* 


 *കേരളംകോവിഡ്: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും* 


 *കേരളംതൃശൂർ പൂരം വെടിക്കെട്ടിന് അനുമതി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താം* 



*_കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കോവിഡ്; ഒരാള്‍ മരിച്ചു_*


 

ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ്. 4,201 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിര്‍വ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ആണ് മരിച്ചത്. കോവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാന്‍ എത്തുന്നത്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ സ്‌നാനം ചെയ്യാന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

Post a Comment

Previous Post Next Post