o ഇന്ന് മാഹിയിൽ 22 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു*
Latest News


 

ഇന്ന് മാഹിയിൽ 22 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു*


 *ഇന്ന് മാഹിയിൽ 22 പേർക്ക് കോവിഡ്- 19  സ്ഥിരീകരിച്ചു* 


മാഹി കോവിഡ്-19 റിപ്പോർട്ട്

15-04-2021, 5.00 PM


   ഇന്ന് മാഹിയിൽ 22 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 18 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും 4 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നിന്ന് ലഭിച്ചതുമാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ   പന്തക്കലിലെ മൂന്ന് പേർക്കും, ഈസ്റ്റ് പള്ളൂർ, നാലുതറ, ചെമ്പ്ര എന്നിവിടങ്ങളിലെ രണ്ട് പേർക്ക് വീതവും വെസ്റ്റ് പള്ളൂർ, ഇടയിൽപീടിക, വളവിൽ, പൂഴിത്തല, ഗ്രാമത്തി എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ മുണ്ടോക്ക്, ചാലക്കര, പന്തക്കൽ  എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും നാലുതറയിൽ ഒരാൾക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


 അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ഒരു മുണ്ടോക്ക് സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 328 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 5 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 15-04-2021) - 131

Post a Comment

Previous Post Next Post