കൊവിഡ് പ്രതിരോധം; അഴിയൂര്‍ അണ്ടികമ്പിനിയില്‍ അടിയന്തിര ആര്‍ ആര്‍ടി യോഗം ചേര്‍ന്നു
അഴിയൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് 16ആം വാര്‍ഡ് ആര്‍ ആര്‍ടി യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് സുഷമ കെ പി വിശദീകരിച്ചു.
വാര്‍ഡിലെ നിലവിലെ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു. ചടങ്ങുകള്‍ രജിസ്റ്റര്‍ ചെയ്യുവാനും പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്താനും തീരുമാനിച്ചു.
വാക്‌സിന്‍ സ്ഥിതിവിവര കണക്ക് ശേഖരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നതിനും വാക്‌സിന്‍ ചെയ്യിക്കുന്നതിനും ബോധവല്‍ക്കരണം നടത്തും. ഫീല്‍ഡ് തല പരിശോധന നടത്തും. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ അധ്യക്ഷത വഹിച്ചു. ആശാ വര്‍ക്കര്‍മാരായ ബേബി പി വി, ബിന്ധു ചന്ദ്രന്‍, എ ഡി എസ് രജ്ഞിനി, വാര്‍ഡ് ബ്രിഗേഡിയര്‍ ഷിജു, പ്രഭ ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകരായ രമേശന്‍ സി പി, സുജിത്ത്, ഷൈനേഷ്, സനൂജ് ടി പി, സിയാദ്, മഷൂദ്, സര്‍ജാസ് എന്നിവര്‍ പങ്കെടുത്തു.

Post a Comment