മാഹി കോവിഡ്-19 റിപ്പോർട്ട്
18-04-2021, 5.00 PM
18-04-2021 - മാഹിയിൽ ഇന്നലെ [ ഞായർ ] 31 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
26 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും 5 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചാലക്കരയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 4 പേർക്കും, നാലുതറയിൽ ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 5 പേർക്കും, ഗ്രാമത്തിയിലെ രണ്ട് പേർക്കും, മഞ്ചക്കൽ, ചെമ്പ്ര, ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ പന്തക്കലിലെ രണ്ടു കുടുംബങ്ങളിലെ 5 പേർ ഉൾപ്പെടെ 7 പേർക്കും, പള്ളൂരിൽ 3 പേർക്കും, ചാലക്കരയിൽ രണ്ടു പേർക്കും, വളവിൽ, ചെമ്പ്ര, ഈസ്റ്റ് പള്ളൂർ, ഗ്രാമത്തി, ഇടയിൽപീടിക എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 316 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 12 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 18-04-2021) - 206.

Post a Comment