o കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ വെളിച്ചത്തിൽ, മാഹി അഡ്മിനിസ്ട്രേഷൻ പ്രതിരോധത്തിനായി കർശന നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു
Latest News


 

കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ വെളിച്ചത്തിൽ, മാഹി അഡ്മിനിസ്ട്രേഷൻ പ്രതിരോധത്തിനായി കർശന നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു

 കോവിഡ്  വ്യാപനം വർദ്ധിക്കുന്നതിന്റെ വെളിച്ചത്തിൽ, മാഹി അഡ്മിനിസ്ട്രേഷൻ

പ്രതിരോധത്തിനായി കർശന നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു



ജനങ്ങൾ എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ് കൂടാതെ എല്ലാ പൊതു സ്ഥലങ്ങളിലും കോവിഡ് ഉചിതമായ പെരുമാറ്റം പിന്തുടരുക.


 കടകളിൽ സാമൂഹിക അകലം പാലിക്കണം.

ഹാൻഡ് സാനിറ്റൈസിംഗ് ഉപകരണങ്ങൾ എല്ലാ കടകളിലും സൂക്ഷിക്കണം.

 കോവിഡ് ഉചിതമായ പെരുമാറ്റചട്ടം കർശനമായി നടപ്പാക്കുകയും വേണം.


 കൊറോണ കർഫ്യൂ എല്ലാ ദിവസവും അർദ്ധരാത്രി 12.00 മുതൽ പുലർച്ചെ 5.00 വരെ. നടപ്പിലാക്കും


45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്  ഏപ്രിൽ 11, ഏപ്രിൽ 12, ഏപ്രിൽ 15, ഏപ്രിൽ 16 (4 ദിവസം) എന്നീ ദിവസങ്ങളിൽ വാക്സിനേഷൻ നൽകാൻ ആരോഗ്യവകുപ്പ് നാല് ദിവസത്തെ വിപുലമായ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് നടത്തും. മാഹി  ജനറൽ ആശുപത്രി, പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,  എന്നിവിടങ്ങളിൽ വച്ചാണ് വാക്സിനേഷൻ നടത്തുന്നത്.


വരും ദിവസങ്ങളിൽ ചാലക്കര ആയുർവേദ ആശുപത്രിയിലും പന്തക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും രണ്ട് വാക്സിനേഷൻ സെൻറർ കൂടി ആരംഭിക്കും.


സാമൂഹിക അകലം, മാസ്കിംഗ്, ശുചിത്വം എന്നിവയുടെ എസ്‌.ഒ‌.പി.(സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ)  കൃത്യമായി പാലിച്ചുകൊണ്ട് എല്ലാ സാമൂഹിക / രാഷ്ട്രീയ / അക്കാദമിക് / വിനോദ കായിക / സാംസ്കാരിക, മറ്റ് പ്രവർത്തനങ്ങൾ അനുവദിക്കും.


 വിവാഹവും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും ആരാധനാലയങ്ങളിലെ  (അമ്പലം/ മുസ്ലിം പള്ളി/ ക്രിസ്ത്യൻ പള്ളി) Etc) ഉത്സവം/ചടങ്ങുകൾക്കും മുൻകൂർ അനുമതി വാങ്ങണം.



(ശിവരാജ് മീണ)

റീജിയണൽ അഡ്മിനിസ്ട്രേറ്റർ

മാഹി

Post a Comment

Previous Post Next Post