വാരാന്ത്യ ലോക് ഡൗണിൽ വിജനമായി മാഹി
വാരാന്ത്യ ലോക് ഡൗണിൽ വിജനമായ ദേശീയപാത [ആശുപത്രി ജംഗ്ഷൻ പൂഴിത്തല റോഡ് ]മാഹി: കോവിഡ് രണ്ടാം ഘട്ട വ്യാപന ഭീതിയെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണുമായി പൊതുജനം പൂർണ്ണമായും സഹകരിച്ചു.
അവശ്യവസ്തുക്കൾക്കുള്ള കടകളല്ലാതെ മറ്റെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകളിൽ പാർസൽ സംവിധാനം മാത്രമാണുണ്ടായത്. പാർക്കും, പുഴയോര നടപ്പാതയും അടഞ്ഞു കിടന്നു.
അവശ്യ സേവനങ്ങൾക്ക് മാത്രമായിരുന്നു വാഹനങ്ങളുമായി ജനങ്ങൾ പുറത്തിറങ്ങിയത്.
പെട്രോൾ പമ്പുകൾ ഒഴിഞ്ഞുകിടന്നു.
പോലീസുകാരുടെ കർശന പരിശോധനയുമുണ്ടായിരു ന്നു.
തീരദേശപ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ കോവിഡ് പരിശോധനയും നടന്നു

Post a Comment