o മീത്തലെ മുക്കാളി മണ്ണിടിച്ചിൽ, എം എൽ എ യുടെ ഇടപ്പെടൽ ആശ്വാസമായി
Latest News


 

മീത്തലെ മുക്കാളി മണ്ണിടിച്ചിൽ, എം എൽ എ യുടെ ഇടപ്പെടൽ ആശ്വാസമായി

 മീത്തലെ മുക്കാളി മണ്ണിടിച്ചിൽ, എം എൽ എ യുടെ ഇടപ്പെടൽ ആശ്വാസമായി.



അഴിയൂർ : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മീത്തലെ മുക്കാളി പടിഞ്ഞാറ് ഭാഗം വലിയതോതിലുള്ള മണ്ണിടിച്ചലിൻ്റെ ഭാഗമായി ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കെ.കെ.രമ. എം എൽ എ യുടെ ഇടപ്പെടൽ ഫലം കണ്ടു. കരാർ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഒരു മാസം കൊണ്ട് ഈ പ്രദേശത്തെ പണിപൂർത്തികരിക്കാനും, ഭീതിയിൽ കഴിയുന്ന മൂന്ന് കുടുംബാംഗങ്ങളെ കമ്പനിയുടെ ചിലവിൽ മാറ്റി പാർപ്പിക്കാനും, മാറ്റി പാർപ്പിക്കുന്നത് വരെ താൽക്കാലികമായി പണി നിർത്തിവെക്കാനും ധാരണയായി. ഇതുവരെയായി ഈ പ്രദേശത്തെ കുടുംബാംഗങ്ങൾ ഉപയോഗിച്ച് ഗതാഗത സൗകര്യം പുന:സ്ഥാപിക്കാനും തീരുമാനമായി. ചർച്ചയിൽ കെ.കെ.രമ എംഎൽ എ അദാനി ഗ്രൂപ്പിൻ്റെ ഡിജി എം ശിവനാരായണൻ,ചക്രവർത്തി അദാനി, ഉജ്വൽ 'കെ. അൻവർ ഹാജി, ടി.സി.രാമചന്ദ്രൻ, യു.എ. റഹീം, പി. ബാബുരാജ്, ടി.കെ. സി ബി , പി.പി. ഇസ്മായിൽ, എം.പി. ബാബു, ഹാരിസ് മുക്കാളി, കെ.പി. വിജയൻ, എം.വി.ജയപ്രകാശ്, കെ.പി.കോയ, പ്രദീപ് ചോമ്പാല എന്നിവരും നാട്ടുകാരും പങ്കെടുത്തു.

Post a Comment

Previous Post Next Post