അഴിമതി : ഡിപ്പോ മാനേജർക്ക് തടവ്
തലശ്ശേരി തലശ്ശേരി റബ്ബർ ആൻഡ് അഗ്രികൾച്ചർ മാർക്കറ്റിങ് സഹകരണസംഘം പേരാവൂർ ഡിപ്പോ മാനേജരായിരുന്ന ജയിംസ് സ്ലറിയയെ രണ്ടു വർഷം തടവിന് തലശ്ശേരി വിജി ലൻസ് കോടതി ശിക്ഷിച്ചു . അഴിമതി നിരോധന നിയമപ്രകാരമാണ് ശിക്ഷ . 16 ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവിനുമാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ശിക്ഷ വിധിച്ചത് . 1998 മുതൽ 2001 വരെ കാലയളവിൽ പേരാവൂർ ഡിപ്പോ മാനേജർ ആയിരിക്കെ രേഖകളിൽ കൃത്രിമം നടത്തി സംഘത്തിൻറ 11 ലക്ഷത്തിലധികം രൂപ തിരിമറി നടത്തിയതിനാണ് ശിക്ഷ . വിജിലൻസ് കണ്ണൂർ യൂണിറ്റിൽ 2006 ൽ അന്നത്ത ഡി.വൈ.എസ്.പി. എം . ദാമോദ രൻ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ സുനിൽ ബാബു കേളോത്തും കണ്ടിയാണ് അന്വേഷിച്ചത് . പ്രോസിക്യൂഷന് വേണ്ടി അഡ്വ . വി.കെ. ഷൈലജൻ ഹാജരായി .

Post a Comment