o മയ്യഴിയിൽ 31,066 വോട്ടർമാർ : പ്രശ്നബാധിത ബൂത്തുകളില്ല
Latest News


 

മയ്യഴിയിൽ 31,066 വോട്ടർമാർ : പ്രശ്നബാധിത ബൂത്തുകളില്ല

 മയ്യഴിയിൽ 31,066 വോട്ടർമാർ : പ്രശ്നബാധിത ബൂത്തുകളില്ല 



മാഹി : മയ്യഴിയിൽ ഇന്ന് വൈകിട്ട് 7 മണിക്ക് പ്രചാരണം അവസാനിക്കുമെന്നും കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് വരണാധികാരി ശിവരാജ് മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . വോട്ടെടുപ്പ് കഴിയും വരെ മദ്യഷാപ്പുകൾ അടച്ചിടും . മയ്യഴിയിൽ പ്രശ്നബാധിത ബൂത്തുകളില്ല , മൊത്തം 31,066 വോട്ടർമാരാണ് മാഹിയിലുള്ളത് . അതിൽ 16,872 സ്ത്രീ വോട്ടർമാരും , 14,194 പുരുഷ വോട്ടർമാരുമാണ് . 496 പോസ്റ്റൽ വോട്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞു . 6 ന് കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ വോട്ടിംഗ് നടക്കും . വൈകിട്ട് 6 മണി മുതൽ 7 മണി വരെ കൊവിഡ് രോഗികൾ ഉണ്ടെങ്കിൽ , അവർക്ക് സൗകര്യം ചെയ്ത് കൊടുത്തിട്ടുമുണ്ട് . വോട്ടിംഗിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചതായി ശിവരാജ് മീണ അറിയിച്ചു .

Post a Comment

Previous Post Next Post