നിർമാണത്തിലിരിക്കുന്ന വീടിന് മുന്നിൽ അജ്ഞാതൻ മരിച്ച നിലയിൽ
ചമ്പാട് > തലശ്ശേരി - പാനൂർ റോഡിലെ മാക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന് മുൻപിലായി അജ്ഞാത മൃതദേഹം കണ്ടെത്തി . ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് റോഡരികിലെ വീടിനോട് ചേർന്ന് മുൻഭാഗത്തായി മൃതദേഹം കണ്ടത് . മധ്യവയസ്തനാണ് മ രിച്ചത് . വെള്ള മുണ്ടും കള്ളി ഷർട്ടുമാണ് വേഷം . രണ്ടുദിവസമായി ഈ പ്രദേശത്ത് അവശനിലയിൽ കാണപ്പെട്ട് ഇയാൾ തിരുവനന്തപുരം സ്വദേശിയാണെന്നാണ് പറയപ്പെടുന്നത് . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ പോലീസ് സ്ഥലത്തെത്തി . ഇൻസ്പെക്ടർ റിയാസ് ചാക്കേരിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .

Post a Comment