പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ ചൊക്ലി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ടൗണിൽ അക്രമം നടത്തിയതിന് ചൊക്ലി പോലീസ് പിടികൂടിയ പതിനാല് മുസ്ലീം ലീഗ് പ്രവർത്തകരെ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കോടതിയിൽ കൊണ്ടുപോകാനും ഉപരോധക്കാർ സമ്മതിച്ചില്ല. ഇതേ തുടർന്ന് ഏറെ നേരം പ്രദേശത്ത് സംഘർഷാന്തരീക്ഷം ഉടലെടുത്തു.

Post a Comment