o പാനൂർ മൻസൂർ വധക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു
Latest News


 

പാനൂർ മൻസൂർ വധക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

 പാനൂർ മൻസൂർ വധക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു



കണ്ണൂർ : പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം പ്രതിയും, സിപിഎം പ്രവർത്തകനുമായ കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ടോടെയാണ് സംഭവം.


കാലിക്കുളമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിക്കുകായിരുന്നു. തുടർന്നാണ് മരിച്ചത് രതീഷ് ആണെന്ന് തിരിച്ചറിഞ്ഞത്. 


കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

Post a Comment

Previous Post Next Post