o കോവിഡ്: ന്യൂമാഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും
Latest News


 

കോവിഡ്: ന്യൂമാഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും


 കോവിഡ്: ന്യൂമാഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും



ന്യൂമാഹി :ന്യൂമാഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പിലാക്കാൻ ഇത് സംബന്ധിച്ച് ചേർന്ന പഞ്ചായത്ത് തല മോണിറ്ററിങ്ങ് കമ്മറ്റി തീരുമാനിച്ചു.26, 27, 28 തീയതികളിൽ വാർഡ്തല മോണിറ്ററിങ്ങ് കമ്മറ്റികൾ വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ അവലോകനം ചെയ്യും. 30 ന് ന്യൂമാഹി എം.എം.ഹൈസ്കൂളിൽ കോവിഡ് പരിശോധന നടത്തും. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന 100 പേരെയാണ് പരിശോധിക്കുക. വ്യാപാരികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ തുടങ്ങി ജനങ്ങളുമായി അടുത്തിടപഴകുന്ന വിഭാഗങ്ങളെയാണ് പരിശോധനയിൽ പങ്കെടുപ്പിക്കുക. അയൽ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പും അവർക്കുള്ള ബോധവത്കരണവും നടത്തും. വ്യാപാരികളും പൊതുജനങ്ങളും മുഖാവരണം, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാർഗ്ഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നഭ്യർഥിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയ്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ, സിക്രട്ടറി ഷീജാമണി, ന്യൂമാഹി എസ്.എച്ച്.ഒ. ഇ.ആർ.ബൈജു, വില്ലേജ് ഓഫീസ് ഇ.ആർ.ജയന്തി, ജെ.എച്ച്.ഐ.മഹേഷ്, എം.എൽ.എ.യുടെ പ്രതിനിധി പി.പി.രഞ്ചിത്ത്, സി.ഡി.എസ്.അധ്യക്ഷ കെ.പി.ലീല, വി.കെ.ഭാസ്കരൻ, സുനിത എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post