*അഴിയൂരിൽ കോവിഡ് പ്രതിരോധം വീടുകളിലേക്കുള്ള ലഘുലേഖ പ്രകാശനം ചെയ്തു.*
അഴിയൂർ ഗ്രാമപഞ്ചായത്തിലെ 7000 വീടുകളിലേക്ക് വാർഡ് ആർ.ആർ.ടി മാർ മുഖേന വിതരണം ചെയ്യുന്ന കോവിഡ് കരുതലോടെ നേരിടാം മാസ്ക് മസ്റ്റാണ് എന്ന ലഘുലേഖ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ,അഴിയൂർ വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ഒ.കെ.ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. കോവിഡ് പ്രതിരോധിക്കാൻ പഞ്ചശീലങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ലഘുലേഖ തയ്യാറാക്കിയത്. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, സ്ഥിരംസമിതി അധ്യക്ഷകളായ അനിഷ ആനന്ദ സദനം, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, വനിതാ സൊസൈറ്റി ജീവനക്കാരൻ വിജേഷ് എന്നിവർ സംസാരിച്ചു.

Post a Comment