*അഴിയൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തഞങ്ങളിൽ സെക്ടറിൽ മജിസ്‌ട്രേറ്റ് നെ സഹായിക്കുവാൻ യൂത്ത് വോളന്റീയർ മാർ രംഗത്ത്*കോവിഡ് 19 രണ്ടാം തരംഗം സമ്പർക്കത്തിലൂടെ വർധിക്കുന്ന സാഹചര്യത്തിൽ സെക്ടറിൽ മജിസ്‌ട്രേറ്റ് മാരെ സഹായിക്കുവാൻ യൂത്ത് വോളന്റീയർ മാർ രംഗത്തിറങ്ങും .പൊതു സ്ഥലങ്ങൾ ,കളികളങ്ങൾ ,കടലോരം ,പുഴയോരം ,എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക .പഞ്ചായത്തിൽ ചേർന്ന യുവജന സംഘടന ഭാരവാഹികളുടെയും ക്ലബ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം എടുത്തത്.
സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ കൂടെ 27/4/21 ചൊവ്വാഴ്ചയാണ് വോളന്റീയർ മാർ ഫീൽഡിൽ ഇറങ്ങുക .കൂടാതെ മെയ് ഒന്നിന് ആരംഭിക്കുന്ന 18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിൻ റെജിസ് ട്രെഷനു പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഹെല്പ് ഡെസ്കും രെജിസ്ട്രേഷനും 28/4/21 മുതൽ ആരംഭിക്കുന്നതാണ് ഇതിനായി യുവജന സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി യൂത്ത് കോർ കമ്മിറ്റി രൂപികരിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,യുവജന പ്രതിനിധികളായ സുബി ,വിപി .മർവാൻ ,മുഹമെദ് ഫാസിൽ ,വിപി സ ബാദ് ,പിവി .അഖിൽ ,റഫീഖ് ,നിഷാദ് ,മുഹമ്മദ് അജ്മൽ ,കെപി .അനൂപ് ,ടി കെ ജ്യോതിഷ് ,മൻഷൂദ് ,പി റിഷിൽ എന്നിവർ സംസാരിച്ചു.
Post a Comment