o എൻ ആർ കോൺഗ്രസ്സ് പ്രകടന പത്രിക പുറത്തിറക്കി
Latest News


 

എൻ ആർ കോൺഗ്രസ്സ് പ്രകടന പത്രിക പുറത്തിറക്കി


 പെട്രോൾ ,ഡീസൽ വില രണ്ട് രൂപ കുറക്കും-എൻആർ കോൺഗ്രസ്സ് പ്രകടന പത്രിക★


*പുതിയ സംസ്ഥാന സർവകലാശാല ആരംഭിക്കും

* കഴിഞ്ഞ 5 വർഷമായി ജോലിയില്ലാത്ത ചെറുപ്പക്കാരെ സഹായിക്കുന്നതിന് സർക്കാർ സേവനത്തിൽ ചേരുന്നതിനുള്ള പ്രായപരിധി 40 ആയി (ഒരു തവണ ഇളവ്) ഉയർത്തും.


* റേഷൻ ഷോപ്പുകൾ വീണ്ടും തുറക്കും. അരിയും മറ്റ് അവശ്യവസ്തുക്കളും മാസം മുഴുവൻ മിതമായ നിരക്കിൽ ലഭ്യമാക്കും.

* കടലിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽ മരിക്കുന്ന  മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ  നൽകും.


*ഹജ്ജ് യാത്രികർക്ക് വഴിച്ചിലവിനായി 5000രൂപ നൽകും.

 *സർക്കാർ ജോലിയിൽ വികലാംഗർക്കുള്ള 4 ശതമാനം ക്വാട്ട പൂർണമായി നൽകും. 

*ആശാ വർക്കർമാരുടെ ശമ്പളം 2800 ₹.4000 മായി ഉയർത്തും .* പോലീസുകാർക്ക് 8 മണിക്കൂർ ജോലി പരിഗണിക്കും .

*സംസ്ഥാന പദവി നേടാൻ ശ്രമിക്കും. *കേന്ദ്രത്തിന് നൽകാനുള്ള 8863 കോടി രൂപയുടെ കടംഎഴുതിത്തള്ളാൻ ആവശ്യപ്പെടും. * പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ടേബ്ലെറ്റും,പ്ലസ്സ് വൺ വിദ്യാർത്ഥികൾക്ക് ലേപ്പ്ടോപ്പ് നൽകും. * എല്ലാ കുടുംബങ്ങൾക്കും 5 ലക്ഷം രൂപ ആരോഗ്യ ഇൻഷൂറൻസ് . *

ഒരു വർഷത്തിനുള്ളിൽ മുനിസിപ്പൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു നടത്തും. * ന്യായ വില ഷോപ്പുകൾ വീണ്ടും തുറക്കും. *വാർദ്ധക്യ ,വിധവാ,അംഗപരിമിത പെൻഷൻ ഉയർത്തും . 

*പെട്രോൾ ,ഡീസൽ വില ലിറ്ററിന് 2 രൂപ കുറക്കും.

* മാലിന്യ നികുതി റദ്ദ് ചെയ്യും.

 * അംഗ പരിമിതർക്ക് പിആർടിസിയിൽ സൗജന്യ യാത്ര.

      

*9500 യുവാക്കൾക്ക് ജോലി സർക്കാർ  നൽകും.

 * കാമരാജ് വിദ്യാഭ്യാസ സഹായം തുടരും. *സർക്കാർ വിദ്യാലയത്തിൽ പഠിച്ചവർക്ക് എഞ്ചിനീയറിങ്ങ്,മെഡിക്കൽ സീറ്റുകളിൽ 10% സംവരണം.

*സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 50% സർക്കാർ സീറ്റ്.

*pik പഴയ പടി സ്ക്കൂളുകളിൽ നൽകും.

*കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കോളേജ് അധ്യാപകർക്ക് യുജിസി ശമ്പളം .

*40 വയസ്സിന് മുകളിലുള്ള വനിതകൾക്കും,50വയസ്സിന് മുകളിലുള്ള പുരുഷൻമാർക്കും 3 വർഷത്തിലൊരിക്കൽ സൗജന്യ ദേഹ പരിശോധന .

*ആശുപത്രി ജീവനക്കാർക്ക് റിയൽ ടൈം സെക്യൂരിറ്റ് ആക്ട് നടപ്പാക്കും.

*ഹിമോഫീലിയ,ഓട്ടിസം എന്നിവ ബാധിച്ച കുട്ടികൾക്ക് ആയുഷ്കാലം മുഴുവൻ മാസന്തോറും 1000₹ നൽകും.

*മുനിസിപ്പൽ പഞ്ചായത്ത് അംഗങ്ങൾക്ക് ആവശ്യമായ അധികാരവും,സാമ്പത്തിക അധികാരവും നൽകും.

 *പബ്ലിക്ക് സർവ്വീസ് ഡെലിവറി ആക്ട് നടപ്പാക്കും.

 *എല്ലാ ഓഫീസുകളിലും ഗ്രീവൻസെസ് റീഡ്രസ്സൽ ഓഫീസറെ നിയമിക്കും. 

*ഓഫീസ് സർവ്വീസ് ത്വരിതപ്പെടുത്താൻ ആറു മാസത്തിലൊരിക്കൽ ക്ലിയറൻസ് വീക്ക് നടത്തും. 

*യാനം,മാഹി ആർ എ ഓ മാതൃകയിൽ,എല്ലാ അസംബ്ലി മണ്ഡലങ്ങളിലും കോൺസ്റ്റിറ്റുയെൻസി ഡെവലപ്പ്മെന്റ് ഓഫീസറെ നിയമിക്കും. *എംഎൽഎ നിയോജക മണ്ഡലം ഫണ്ട് 3 കോടി രൂപ നൽകും. 

* സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ തുക ജനുവരി മുൻകാല പ്രാബല്യത്തോടെ നൽകുന്നത് പരിശോധിക്കും.

  *പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കും .

* സി എസ് ആർ വഴി വിദ്യാലയങ്ങളെ ദത്തെടുക്കും. 

* ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്കായി ,കേബിൾ വഴി വൈ ഫൈ നൽകും. 


Post a Comment

Previous Post Next Post