യുഡിഫ് പിന്തുണയുള്ള വടകര നിയമസഭാ RMPI സ്ഥാനാർഥി കെകെ രമയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം വൻജന പിന്തുണയോടെ സമാപിച്ചു.
മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പൊതുയോഗം ഉത്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും സുപ്രീംകോടതി അഡ്വക്കേറ്റുമായ ചാണ്ടി ഉമ്മൻ, വടകര മണ്ഡലം സ്ഥാനാർഥി കെകെ രമ, കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ്സ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ, ഉമേഷ് ബാബു, RMPI സംസ്ഥാന സെക്രട്ടറി കെ വേണു, സാജിദ് നടുവണ്ണൂർ, അൻവർ ഹാജി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Post a Comment